സാംസ്കാരിക മന്ത്രി സജി ചെറിയാനെതിരെ നിര്‍മാതാവ് സാന്ദ്രാ തോമസ്. ഹേമാ കമ്മിറ്റിക്കു മുന്നിലെത്തിയ പരാതികള്‍ സമ്മര്‍ദത്തെത്തുടര്‍ന്ന് നല്‍കിയതാണെന്ന മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്ന് സാന്ദ്രാ തോമസ് ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ പ്രസ്താവന സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നും സാന്ദ്ര കുറ്റപ്പെടുത്തി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പലതും തിരക്കഥകള്‍, പരാതികള്‍ സമ്മര്‍ദം മൂലം’, എന്നീ തലക്കെട്ടുകളുള്ള സ്വകാര്യ ചാനലിന്റെ കാര്‍ഡുകള്‍ പങ്കുവച്ചാണ് സാന്ദ്രയുടെ പ്രതികരണം.
സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയത് സാംസ്കാരിക മന്ത്രി എന്നാരംഭിക്കുന്ന കുറിപ്പിലാണ് മന്ത്രിക്കെതിരെ നിര്‍മാതാവ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ്. ഇരകളാക്കപ്പെട്ട സ്ത്രീകള്‍ സമ്മര്‍ദം മൂലം പരാതി നല്കി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ്.
ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയും ഒറ്റപ്പെടലുകളെയും മുന്നില്‍ കണ്ടുകൊണ്ടാണ് ഇരകള്‍ പരാതിയുമായി മുന്നോട്ട് വരുന്നത്.
