ന്യൂഡല്‍ഹി ലോക്സഭ തെരഞ്ഞെടുപ്പിന് വെള്ളിയാഴ്ച തുടക്കം കുറിക്കുമ്ബോള്‍, എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ഒരു മുന്‍ ഗവര്‍ണറുമാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്
അസമിലെ ദിബ്രുഗഡ് മണ്ഡലത്തില്‍ നിന്നാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ സോനോവാള്‍ മത്സരിക്കുന്നത്. നിലവില്‍ രാജ്യസഭാംഗമാണ് സോനോവാള്‍.
കേന്ദ്രസഹമന്ത്രി രാമേശ്വര്‍ തേലിക്ക് സീറ്റ് നിഷേധിച്ചിട്ടാണ് സോനോവാളിനെ ബിജെപി മത്സരിപ്പിക്കുന്നത്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണ് ജനവിധി തേടുന്നു.