എണ്ണമറ്റ സിനിമകള്‍ ചെയ്ത നിരവധി ആരാധകരുള്ള നടനാണ് അജിത് കുമാര്‍. ‘തല’ എന്ന് ആരാധകര്‍ വിളിക്കുന്ന അജിത്തിന് തമിഴ്‌നാട്ടില്‍ മാത്രമല്ല രാജ്യത്തുടനീളം ആരാധകരുണ്ട്. അഭിനയത്തിന് പുറമേ കാര്‍ റേസിംഗിലും ഇന്ന് മിന്നും താരമാണ് അജിത്.

എന്നാല്‍ താരത്തിന്റെ ആരോഗ്യാവസ്ഥയെ പറ്റിയുള്ള പുതിയ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയാവുകയാണ്.തനിക്ക് ഗുരുതരമായ ഉറക്കപ്രശ്‌നങ്ങളുണ്ടെന്നാണ് അജിത്വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ അവസ്ഥ തനിക്ക് വിശ്രമ സമയത്ത് സിനിമകളോ സീരീസുകളോ പോലും കാണാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് നയിച്ചിരിക്കുകയാണെന്നും അജിത് പറയുന്നു.ഉറക്ക പ്രശ്‌നങ്ങള്‍ മൂലമുണ്ടായസ്വന്തം സിനിമകള്‍ പോലും തനിക്ക് പലപ്പോഴും കാണാന്‍ സാധിക്കുന്നില്ലായെന്നാണ് അജിത് പറയുന്നത്.

‘എനിക്ക് ഉറക്കം വരുന്നത് കുറവാണ്. പലപ്പോഴും ഉറക്കം വരാതെ ഞാന്‍ ബുദ്ധിമുട്ടുന്നു. ഇനി ഉറങ്ങിയാലും പരമാവധി 4 മണിക്കൂര്‍ മാത്രമേ എനിക്ക് ഉറങ്ങാന്‍ സാധിക്കുള്ളൂ.ഉറക്കക്കുറവ് തന്റെ ദിനചര്യയെ ബാധിച്ചതായും ഇത് പെട്ടെന്ന് തന്നെ ക്ഷീണിതനാക്കിയതായും അജിത് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *