ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ നിന്നും രാഹുല്‍ ഗാന്ധി ജനവിധി തേടും. അമ്മ സോണിയയ്ക്കും പ്രിയങ്കയ്ക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പമെത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്
റായ്ബറേലിയുമായുള്ള ആത്മബന്ധം ചൂണ്ടിക്കാട്ടുമ്പോഴും വിജയസാധ്യത കണക്കിലെടുത്ത് തന്നെയാണ് കോൺഗ്രസ് നീക്കം.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തൽക്കാലമില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാടും തീരുമാനത്തിൽ നിർണായകമായി. അതേസമയം അമേഠിയിൽ ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തൻ കിശോരി ലാല്‍ ശർമ പത്രിക നല്‍കി.