കേരളത്തിന്റെ നാവിക ചരിത്രത്തിൽ പ്രധാന സ്ഥാനം തന്നെ ആലപ്പുഴയ്ക്കുണ്ട്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ആലപ്പുഴ കടൽ തീരത്തോട് ചേർന്ന് ഒന്നര നൂറ്റാണ്ട് പഴക്കമുളള കടൽപ്പാലമുണ്ട്.

ഒരു കാലത്ത് തലയെടുപ്പോടെ നിലനിന്നിരുന്ന ആലപ്പുഴ കടൽപാലം പുനർനിർമിക്കുകയാണ് ഇപ്പോൾ.”
കടൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട മണ്ണ് പരിശോധനയ്ക്ക് ഉപരിതലം ഒരുക്കുകയാണ് ഇപ്പോൾ.

ആലപ്പുഴ ബീച്ചിൽ കടൽപ്പാലം നിർമിക്കാൻ മണ്ണ് പരിശോധനയ്ക്ക് നടപടികൾ ദ്രുതഗതിയിൽ നടന്നുവരികയാണ് കടൽപ്പാലത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത് കെവിജെ ബിൽഡേഴ്സ് ആണ്.

വ​ലി​യ ക​പ്പ​ലി​ന് പ​ക​രം പാ​യ്ക്ക​പ്പ​ൽ അ​ടു​പ്പി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് ആ​ല​പ്പു​ഴ ബീ​ച്ചി​നെ മാ​റ്റാ​നാ​ണ്‌ തു​റ​മു​ഖ വ​കു​പ്പ്
ല​ക്ഷ്യ​മി​ടു​ന്ന​ത്.

1989 നാ​ണ്​ ആ​ല​പ്പു​ഴ തു​റ​മു​ഖ​ത്ത്​ അ​വ​സാ​നമായി ക​പ്പ​ൽ എത്തിയത്. പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക്​ പി​ന്നീട് തി​രി​ച്ചു​പോയി​ട്ടി​ല്ല. കടൽ പാലം യാഥാർഥ്യമാവുന്നതോടെ വലിയ ടൂറിസം സാധ്യതയാണ് സർക്കാർ മുന്നിൽ കാണുന്നത്.

ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ ഇത്തരത്തിൽ പുനർ നിർമ്മിക്കുന്നതോടെ കേരളത്തിലക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ട അധികാരികൾ.

Leave a Reply

Your email address will not be published. Required fields are marked *