ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഉയർന്ന് ചൈന. ജിടിആർഐയുടെ കണക്കുകൾ പ്രകാരം 118. 4 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് 2023- 24 കാലയളവില്‍ ഇന്ത്യയും ചൈനയും തമ്മിൽ നടന്നത്.
118.3 ബില്യൺ ഡോളറുമായി അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. 2021-22, 2022-23 വർഷങ്ങളില്‍ അമേരിക്കയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിനിലവിൽ അമേരിക്കയെ”രണ്ടാം സ്ഥാനത്ത്.
2021-22, 2022-23 വർഷങ്ങളില്‍ അമേരിക്കയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി .നിലവിൽ അമേരിക്കയെ പിന്തള്ളിയാണ് ചൈന ഈ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 8.7 ശതമാനം ഉയർന്ന് 16.67 ബില്യൺ ഡോളറിലെത്തിഇതിൽ ഇരുമ്പയിര്, പരുത്തി നൂല്‍, തുണിത്തരങ്ങള്‍, കൈത്തറി ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങൾ, പച്ചക്കറികള്‍, പ്ലാസ്റ്റിക്, ലിനോലിയം എന്നിവയുടെ കയറ്റുമതിയിലാണ് വലിയ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ അയൽ രാജ്യമായ ചൈനയിൽ നിന്നുള്ള ഇറക്കുമതിയും 3.24 ശതമാനം വർധിച്ച് 101.7 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. എന്നാൽ 2023- 24 സാമ്പത്തിക വർഷം”യുഎസിലേക്കുള്ള കയറ്റുമതി 78.54 ബില്യൺ ഡോളറിൽ നിന്ന് 1.32 ശതമാനം ഇടിഞ്ഞ് 77.5 ബില്യൺ ഡോളറായി.
ഇറക്കുമതിയും 20 ശതമാനം ഇടിഞ്ഞ് 40.8 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതായാണ്2019 മുതല്‍ 2024 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ മികച്ച 15 വ്യാപാര പങ്കാളികളുമായുള്ള ഇന്ത്യയുടെ വ്യാപാരം വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി.