ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് റിക്കി പോണ്ടിങ്ങിനെ ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങിനെ ബിസിസിഐ സമീപിച്ചതായും എന്നാല്‍ ഫ്ളെമിങ് അനുകൂലമായി പ്രതികരിച്ചില്ലെന്നുമാണ് സൂചന.

മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഒരു ഇടവേളയ്ക്ക് ശേഷം വിദേശ താരത്തെ പരിഗണിക്കാന്‍ തയ്യാറെടുക്കുകയാണ് ബിസിസിഐഇന്ത്യയുടെ പരിശീലക സ്ഥാനം പോണ്ടിങ് സ്വീകരിക്കാനുള്ള സാധ്യതകളും വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ടീമിനൊപ്പം ഇത്രയും നാളുകള്‍ തുടരേണ്ടി വരുന്നു എന്നതാണ് ഫ്ളെമിങ്ങിനേയും പോണ്ടിങ്ങിനേയും പിന്നോട്ട് വലിക്കുന്നത്. 2027 ലോകകപ്പ് വരെയാവും പുതിയ കോച്ച് ഇന്ത്യന്‍ ടീമിനൊപ്പം തുടരുകരവി ശാസ്ത്രി പരിശീലക സ്ഥാനത്ത് നിന്ന് മാറിയതിന് പിന്നാലെ തന്നെ ബിസിസിഐ പരിഗണിച്ചിരുന്നതായി റിക്കി പോണ്ടിങ് വെളിപ്പെടുത്തിയിരുന്നു.

ആ സമയം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്കും പോണ്ടിങ്ങിനെ പരിഗണിച്ചിരുന്നുഅവസാനമായി ഒരു ഓസീസ് മുന്‍ താരം ഇന്ത്യയുടെ പരിശീലകനായി എത്തിയപ്പോള്‍ മോശം ഫലങ്ങളിലേക്കായിരുന്നു ഇന്ത്യ വീണത്.

എന്നാല്‍ 2007 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ പുറത്തായി. കളിക്കാരുമായുള്ള ഭിന്നതകളും കല്ലുകടിയായിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, ചാംപ്യന്‍സ് ട്രോഫി, 2026 ട്വന്റി20 ലോകകപ്പ് എന്നിവ മുന്‍പില്‍ നില്‍ക്കെ ദ്രാവിഡിന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതില്‍ പിഴച്ചാല്‍ ഇന്ത്യക്ക് തിരിച്ചടിയാവും.

Leave a Reply

Your email address will not be published. Required fields are marked *