മൂന്ന് ടീമുകള്‍ പ്ലേഓഫ് ഉറപ്പിച്ചപ്പോള്‍ അവസാന ബാക്കിയുള്ള ഒരു സ്ഥാനത്തിനായി മൂന്ന് ടീമുകളാണ് പോരടിക്കുന്നത്. ആര്‍സിബിയും ചെന്നൈയും ലഖ്നൗവുമാണ് ബാക്കിയുള്ള ഒരു പ്ലേഓഫ് സ്ഥാനത്തിലേക്ക് പ്രതീക്ഷവെച്ചിരിക്കുന്നത്.
ശനിയാഴ്ച നടക്കുന്ന ആര്‍സിബി–ചെന്നെ പോരാട്ടത്തോടെ പ്ലേഓഫിലേക്ക് ആരെല്ലാമെന്ന ചിത്രം തെളിയും. എന്നാല്‍ ചെന്നൈയെ തോല്‍പ്പിച്ചാല്‍ പോലും ആര്‍സിബിയുടെ പ്ലേഓഫ് സാധ്യതകള്‍ വിരളമാണ്…14 പോയിന്റാണ് ചെന്നൈ സൂപ്പര്‍ കിങ്സിനുള്ളത്.
നെറ്റ്റണ്‍റേറ്റ് +0.528. ആര്‍സിബിക്ക് 12 പോയിന്റും. മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലേഓഫിലേക്ക് എത്തും.
ചെന്നൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 200ന് മുകളില്‍ സ്കോര്‍ ചെയ്താല്‍ ചെന്നൈയെ 18 റണ്‍സിനെങ്കിലും ആര്‍സിബിക്ക് തോല്‍പ്പിക്കണം. 17 റണ്‍സിനോ അതില്‍ താഴേയോ ആണ് ജയം എങ്കില്‍ നെറ്റ്റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ആര്‍സിബി പുറത്താവും.
ആര്‍സിബി രണ്ടാമതാണ് ബാറ്റ് ചെയ്യുന്നത് എങ്കില്‍, ചെന്നൈ 201 റണ്‍സ് വിജയ ലക്ഷ്യം വെച്ചാല്‍ 11 പന്തുകള്‍ ബാക്കി നില്ക്കെയെങ്കിലും ആര്‍സിബിക്ക് ജയം നേടണം. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ നേരിയ ജയം പോലും ചെന്നൈയെ പ്ലേഓഫിലെത്തിക്കും