ബെംഗളൂരുവിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ട് ചെന്നൈ സൂപ്പര്‍കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായതോടെ ധോണിയുടെ റിട്ടയര്‍മെന്‍റ് വാര്‍ത്ത വീണ്ടും ചര്‍ച്ചയാകുകയാണ്.

മത്സരത്തിന്‍റെ അവസാനഘട്ടത്തില്‍ ചെന്നൈയെ വിജത്തിലെത്തിക്കാന്‍ ധോണി പൊരുതി നോക്കിയെങ്കിലും അവസാന ഓവറില്‍ പുറത്താകുകയായിരുന്നു.

മത്സരത്തിന്‍റെ അവസാനഘട്ടത്തില്‍ ചെന്നൈയെ ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ തല എന്നാണ് സ്റ്റാർ സ്‌പോർട്‌സ് ക്രിക്കറ്റ് ലൈവിൽ ഹെയ്ഡന്‍ വിശേഷിപ്പിച്ചത്.മാച്ച് ഫിനിഷിങ്ങ് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും എന്നാല്‍ അതിനുള്ള കഴിവ് ധോണിക്കുണ്ടെന്നും ഹെയ്ഡന്‍ പ്രശംസിച്ചു.

ഇത്രയും വര്‍ഷത്തെ അനുഭവസമ്പത്തിന്‍റെ വെളിച്ചത്തില്‍ കളിക്കളത്തില്‍ ബുദ്ധിപരമായ നീക്കങ്ങള്‍ നടത്താനും ധോണിക്ക് സാധിക്കാറുണ്ടെന്നും ഹെയ്ഡന്‍ പറഞ്ഞു.

ആർസിബിക്കെതിരായ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ 27 റൺസിനാണ് പരാജയപ്പെട്ടത്.

3 പന്തിൽ മൂന്ന് ഫോറുകളും ഒരു കൂറ്റൻ സിക്‌സറും ഉള്‍പ്പെടെ 25 റൺസ് നേടി പൊരുതിയ ധോണിക്ക് പക്ഷേ ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *