റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയക്കുതിപ്പിന് അവസാനമിട്ട് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ക്വാളിഫയറിലേക്ക് മുന്നേറി. എലിമിനേറ്ററില്‍ നാലുവിക്കറ്റിനാണ് രാജസ്ഥാന്‍റെ ജയംബെംഗളൂരു ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ആറുപന്ത് ബാക്കിനിര്‍ത്തി രാജസ്ഥാന്‍ മറികടന്നു.

ഐപിഎലില്‍ 8000 റണ്‍സ് നേടുന്ന ആദ്യതാരമായി വിരാട് കോലി ചരിത്രംകുറിച്ചു. മേയ് മാസത്തില്‍ തോല്‍വിയറിയാതെ എത്തിയവര്‍ക്ക് നിര്‍ണായക പോരില്‍ കാലിടറി.

കരീബിയന്‍ കരുത്തില്‍ ബെംഗളൂരുവിന്റെ വിജയക്കുതിപ്പിന് അവസാനമിട്ട് രാജസ്ഥാന്‍ റോയല്‍സിന്റെ മുന്നേറ്റം. 46 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടിന് ശേഷം രാജസ്ഥാനെ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. ജയ്സ്വാള്‍ 45 റണ്‍സും സഞ്ജു 17 റണ്‍സും നേടി പുറത്ത്.ഐപിഎലില്‍ 8000 റണ്‍സ് ക്ലബിലെത്തിയ വിരാട് കോലി നേടിയത് 33 റണ്‍സ്

അഹമ്മദാബാദ് സ്റ്റേഡിയത്തിലെ ശരാശരി സ്കോറില്‍ രാജസ്ഥാന്‍ ബോളര്‍മാര്‍ ബംഗളൂരുവിനെ പിടിച്ചുകെട്ടി. ഒരോ ഓവറില്‍ കാമറൂണ്‍ ഗ്രീനിനെയും മാക്സ്്വെല്ലിനെയും മടക്കി അശ്വിന്‍”ആവേശ് ഖാന്‍ മൂന്നുവിക്കറ്റ് നേടി.

രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ജയിക്കുന്നവര്‍ ഐപിഎല്‍ കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റ‍ൈഡേഴ്സിന് എതിരാളികളാകും.”

Leave a Reply

Your email address will not be published. Required fields are marked *