കളമശേരിയില്‍ യഹോവ സാക്ഷികളുടെ യോഗത്തില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. നാലു പേരുടെ നില അതീവഗുരുതരമായി തുടരുന്നു, കാലടി സ്വദേശിയായ 12 വയസുകാരി ലിബിനയാണ് രാത്രി മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇന്നലെ രാവിലെ കൊല്ലപ്പെട്ടത് ഇരിങ്ങോള്‍ വട്ടപ്പടി ലെയോണ പൗലോസ് ആണെന്ന് രാത്രി തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് മരിച്ച തൊടുപുഴ കാളിയാര്‍ സ്വദേശിനി കുമാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പൊള്ളലേറ്റ 17 പേരാണ് വിവിധ ആശുപത്രികളിലായി തീവ്രപരിചരണ വിഭാഗങ്ങളിൽ തുടരുന്നത്. ആരോഗ്യമന്ത്രി വീണ ജോർജ് മന്ത്രി പി രാജീവ് എന്നിവർ കൊച്ചിയിൽ തുടരുകയാണ് . മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പരുക്കേറ്റവരെ സന്ദര്‍ശിക്കും