ഓഫ് പോലെയുള്ള നിർണായക മത്സരങ്ങളിൽ രാജസ്ഥാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാനായില്ലെന്ന സങ്കടം ബാക്കിയാക്കിയാണ് സഞ്ജു സാംസന്റെ മടക്കം.
ഐപിഎല്ലിലെ കഴിഞ്ഞ 2 കളികളിലും സെൻസിബിൾ ബാറ്റിങ് ഏറെ ആവശ്യമുള്ള സമയത്തായിരുന്നു സഞ്ജു ചെറിയ സ്കോറിന് കൂടാരം കയറിയത്.ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനെതിരേ 11 ബാളിൽ 10 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്.
അടിച്ചത് ഒരേയൊരു ഫോര്‍ മാത്രവും. തീർത്തും മോശം ഷോട്ട് കളിച്ചാണ് സഞ്ജു തന്റെ വിലപ്പെട്ട വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള എലിമിനേറ്ററിലും സഞ്ജുവിന് 13 ബോളില്‍ 17 റണ്‍സ് മാത്രമാണ് നേടാനായത്. അടിച്ചത് ഒരു സിക്‌സർ മാത്രവും. ഇന്നലത്തെ കളിയിൽ സഞ്ജുവും പരാഗും ചേര്‍ന്ന് രാജസ്ഥാനെ വിജയതീരത്തെത്തിക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ആരാധകര്‍ നിരവധിയാണ്.
പക്ഷെ വലിയ നിരാശയായിരുന്നു ഫലം. അഭിഷേകിന്റെ ഓവറിലെ മൂന്നാം ബോളില്‍ ബാക്ക്ഫൂട്ടില്‍ ഒരു പുള്‍ ഷോട്ട് കളിച്ച് സഞ്ജു പലവിയനിലേക്ക് വിഷണ്ണനായി നടന്നകന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണു നേടിയത്. 34 പന്തിൽ 50 റൺസെടുത്ത ഹെൻറിച് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. ട്രാവിസ് ഹെഡ് (28 പന്തിൽ 34), രാഹുൽ ത്രിപാഠി (15 പന്തിൽ 37) എന്നിവരും തിളങ്ങി.