ഇന്ത്യൻ ലാറ്റിൻ കത്തോലിക് കൗൺസിൽ (ILCC) കേരള ഫിഷറീസ് മാന്ത്രി സജി ചെറിയാന് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ഉൾകൊണ്ട് കൊണ്ടുള്ള കത്ത് സമർപ്പിക്കുകയുണ്ടായി.
മൺസൂൺ സീസൺ അടുത്ത് വരുന്നതിനാൽ കടലിലെ അപകട സാധ്യതകൾ വർദ്ധിച്ചിരിക്കുകയാണ് .കടലിലെ അപകട സാധ്യതകൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ സമുദ്ര ഭീത്തി നിർമ്മാണം പൂർത്തിയാക്കത്തത് മുലം തീരദേശം കടലാക്രമണ ഭീഷണിയിലാണ്.
ഇതിനുപുറമേ ചെത്തി ഹാർബറുകളുടെ നിർമാണം അനന്തമായി നിണ്ടു പോകുകയാണ്.ഹാർബറുടെ പണി ഉടൻ പൂർത്തിയാകണമെന്നും മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കി തീരപ്രദേശത്തെ സംരക്ഷിക്കണമെന്നും ഐൽ സിസി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ കണ്ണമാലി പള്ളിക്ക് പടിഞ്ഞാറ് ഭാഗം തീരദേശത്ത് കടൽഭിത്തി തകർന്ന തുമുലം സ്ഥിരമായി കടലാക്രമണം ഉണ്ടാകുന്നു. ഇതേതുടർന്ന് ഇന്ത്യൻ ലാറ്റിൻ കത്തോലിക് കാൺസിൽ സംസ്ഥാന കമ്മിറ്റി സന്ദർശനം നടത്തുകയുണ്ടായി.
ഐഎൽസിസി സംസ്ഥാന ചെയർമാൻ ശ്രീ സുനിൽ ജേക്കബ്, സെക്രട്ടറിമാരായ ഇഗ്നേഷ്യസ് A. P, ജോഷി പള്ളിപ്പറമ്പിൽ, റീജണൽ പ്രസിസ്റന്റ് ജോസ് കുഞ്ഞ് എന്നിവരാണ് സന്ദർശനം നടത്തിയത്
കടലാക്രമണം രൂക്ഷാമാകുന്ന സാഹചര്യത്തിൽ ജീയോ ബാഗ് വെച്ച് തീരം താൽക്കാലിമായി സംരക്ഷിക്കണമെന്നും മഴക്കാലത്തിനുശേഷം Tetropod ഉപയോഗിച്ചുള്ള സ്ഥിരമായ കടൽ ഭിത്തി നിർമ്മിക്കണമെന്നും ബഹുമാനപ്പെട്ട ഫിഷറീസ് മന്ത്രിയോട് ഇന്ത്യൻ ലാറ്റിൻ കത്തോലിക് കൗൺസിൽ സംസ്ഥാന കമ്മിറ്റിആവശ്യപ്പെട്ടു