ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിൽ ഒന്നായ ലക്സംബർഗിൽ നിലവിലുള്ളത് 283 ഹിന്ദുക്കൾ മാത്രം. പടിഞ്ഞാറൻ യൂറോപ്പിലെ ഈ കുഞ്ഞൻ രാജ്യത്തിന്റെ ആകെ ജനസംഖ്യ വെറും അഞ്ച് ലക്ഷം മാത്രമാണ്. അതായത് ലക്സംബർഗിന്റെ ആകെ ജനസംഖ്യയുടെ 0.05 ശതമാനം മാത്രമാണ് ഹിന്ദുക്കളുള്ളത്.
2020-ഓടെ, സിഐഎ വേൾഡ് ഫാക്ട്ബുക്ക് ലക്സംബർഗിലെ ഹിന്ദു മതവിഭാഗത്തിലുള്ളവരെ ബുദ്ധ, ജൂത, നാടോടി മതങ്ങൾ ഉൾപ്പെടുന്ന വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
രാജ്യത്തെ ന്യൂനപക്ഷവിഭാഗമാണ് ഹിന്ദു മതവിശ്വാസികൾ. മറ്റ് മതങ്ങളുമായി താരതമ്യം ചെയ്താൽ, രാജ്യത്തെ ഹിന്ദു പ്രാതിനിധ്യം വളരെ കുറവാണെന്നു കാണാം.
ലക്സംബർ അതിർത്തി പങ്കിടുന്നത് ഫ്രാൻസ്, ബെൽജിയം, ജർമ്മനി എന്നീ രാജ്യങ്ങളുമായാണ്. യുഎൻഒ, യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നീ സംഘടനകളിലും അംഗമാണ് ഈ കുഞ്ഞൻ രാജ്യം. ലക്സംബർഗിഷിന് പുറമേ ജർമ്മൻ, ഫ്രഞ്ച് ഭാഷകളും ഇവിടെ സംസാരിക്കുന്നുണ്ട്.