വിവരാവകാശ രേഖ പ്രകാരം കേരളത്തിലെ ഒൻപത് ജില്ലകളിൽ എട്ടിലും പേവിഷബാധ പ്രതിരോധ മരുന്നുകളുടെ ഗുണനിലവാര പരിശോധന നടക്കുന്നില്ല.
കണ്ണൂരിൽ മാത്രമാണ് പരിശോധന നടക്കുന്നുണ്ടെന്ന് മറുപടി ലഭിച്ചത്. പൊതുപ്രവർത്തകൻ റിജോ വള്ളംകുളത്തിന് ലഭിച്ച ഈ വിവരങ്ങൾ ആരോഗ്യവകുപ്പിന്റെ വലിയ വീഴ്ചയാണ് വ്യക്തമാക്കുന്നത്.ഇടുക്കി, എറണാകുളം, തൃശൂർ ഉൾപ്പെടെയുള്ള എട്ട് ജില്ലകളിൽ പേവിഷ മരുന്നുകളുടെ ഗുണനിലവാര പരിശോധന നടക്കുന്നില്ല. പത്തനംതിട്ടയിൽ 2021-ന് ശേഷം പരിശോധനയേ ഉണ്ടായിട്ടില്ല.
ഓരോ ബാച്ച് മരുന്നും സാമ്പിൾ പരിശോധനയ്ക്ക് അയക്കണമെന്ന നിയമം നിലനിൽക്കെയാണ് ഈ ഗുരുതര വീഴ്ച.ആൻ്റി-റാബീസ് വാക്സിൻ, റാബീസ് ഇമ്മ്യൂണോഗ്ലോബിൻ എന്നീ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാത്തത് അതീവ ഗൗരവകരമാണെന്ന് പൊതുപ്രവർത്തകൻ റിജോ വള്ളംകുളം ചൂണ്ടിക്കാട്ടി.
കൃത്യമായ പരിശോധനയില്ലാത്ത മരുന്നുകൾ ഉപയോഗിക്കുന്നത് ജീവന് ഭീഷണിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്
