പ്രക്ഷോഭകാരികളെ തൂക്കിലേറ്റാൻ പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി.നിലവിൽ രാജ്യത്ത് സമാധാനം പുനഃസ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.
വധശിക്ഷ നടപ്പിലാക്കിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുമായി ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി.
സംഘർഷങ്ങൾ ഒഴിവാക്കാൻ യുദ്ധത്തേക്കാൾ നല്ലത് നയതന്ത്രമാണെന്നും രണ്ട് പതിറ്റാണ്ടായി ഇറാൻ ചർച്ചകൾക്ക് സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെത്തുടർന്ന് രാജ്യത്തെ വ്യോമപാതയിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.
പ്രധാന അന്താരാഷ്ട്ര സർവീസുകൾ ഒഴികെയുള്ള വിമാനങ്ങൾ നിർത്തിവെച്ചെങ്കിലും കാരണത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഇറാനിലെ വ്യോമപാത നിയന്ത്രണത്തെത്തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിടുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രകൾ വൈകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി പരിശോധിക്കണം.
