കൊല്ലം സായ് ഹോസ്റ്റലിൽ പ്ലസ് ടു വിദ്യാർത്ഥിനി സാന്ദ്രയെയും (18), പത്താം ക്ലാസ് വിദ്യാർത്ഥിനി വൈഷ്ണവിയെയും (16) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിന് സമീപത്തെ ഹോസ്റ്റലിലാണ് സംഭവം. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ പരിശീലനത്തിനെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് കായിക താരങ്ങളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോൾ വിദ്യാർത്ഥിനികളെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകൾ ലഭിച്ചിട്ടില്ല. കബഡി താരമായ വൈഷ്ണവിയും അത്‌ലറ്റിക് താരമായ സാന്ദ്രയുമാണ് മരിച്ചത്. സിറ്റി പോലീസ് കമ്മീഷണർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ദിവസേനയുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കാത്തതിനെ തുടർന്ന് മറ്റ് വിദ്യാർത്ഥികൾ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജനലിലൂടെ നോക്കിയപ്പോൾ മൃതദേഹങ്ങൾ കണ്ടതിനെ തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. മരണ കാരണം വ്യക്തമായിട്ടില്ല.പരിശീലനത്തിന് എത്താതിരുന്നതിനെത്തുടർന്ന് സഹപാഠികൾ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിനികളെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
