മാടമ്പിയെ തോൽപ്പിച്ച മാ ടപ്രാവ് എന്ന വിശേഷണം ശ്രീമതി ഐഷ പോറ്റിയെ കേരളരാഷ്ട്രീയത്തിൽ ഒരു തിളങ്ങുന്ന നക്ഷത്രമാക്കിയത് 2006 ൽ കേരള നിയമസഭയിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ആയിരുന്നു. 1977 മുതൽ കൊട്ടാരക്കര മണ്ഡലം നിലനിർത്തി പോന്ന സാക്ഷാൽ ശ്രീ ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ചപ്പോൾ ആയിരുന്നു അത്.
അന്ന് 12887 എന്ന ഭീമമായ മാർജിനിൽ ആയിരുന്നു വിജയം. തുടർന്ന് 2011 ലും 2016 ലും മണ്ഡലത്തിൽ വർധിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത് LDF ന്റെ ഐഷ ആയിരുന്നു. എന്നാൽ 2021 ൽ അയിഷാ പോറ്റിയെ CPM പരിഗണിച്ചിരുന്നില്ല. തുടർന്ന് രാഷ്ട്രീയ വനവാസത്തി ലെന്നപോലെ ആണ് കോൺഗ്രസ്സിൽ നിന്ന് വിളിവന്നത്. തികച്ചും മതനിരപേക്ഷ നിലപാട് പുലർത്തുന്ന ഇവർ പക്ഷെ ബ്രാമണ വിഭാഗത്തിൽ പെട്ട പോറ്റി ഉപവിഭാഗത്തിൽ പെടുന്നയാളാണ്.
2021 ൽ ശ്രീ ബാലഗോപാൽ 10814 വോട്ടിനു കോൺഗ്രസിലെ ശ്രീമതി രേഷ്മയെ തോൽപ്പിച്ചു ധനമന്ത്രി ആയ ആളാണ്. പക്ഷെ ഐഷാപോറ്റി എതിർ നിരയിൽ വരുമ്പോൾ പോരാട്ടം കനക്കും.
67-68 % ഹിന്ദു വോട്ടുകളും, 17% ക്രിസ്ത്യൻ വോട്ടുകളും 15% മുസ്ലിം വോട്ടുകളും ഉള്ള മണ്ഡലത്തിൽ ശബരിമല സ്വർണകൊള്ള കേസ് എങ്ങനെ ബാധിക്കും എന്നത് വിജയപരാജയത്തെ സ്വാധീനിക്കും.
മണ്ഡലത്തിലെ പഴയ സ്വാധീനം തിരിച്ചു പിടിക്കുകയും വീണ്ടും അയിഷാ “ജയന്റ് കില്ലർ ” ആവുകയും ചെയ്യുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. BJP ഓരോ തെരഞ്ഞെടുപ്പിലും വോട്ട് വിഹിതം വർധിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
