ഗ്രീൻലൻഡ് സ്വന്തമാക്കാനുള്ള യുഎസ് നീക്കങ്ങൾക്കിടെ പ്രതിരോധം ശക്തമാക്കി യൂറോപ്യൻ രാജ്യങ്ങൾ. ഡെന്മാർക്കും യുഎസും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഫ്രാൻസ്, ജർമനി, സ്വീഡൻ, നോർവേ എന്നീ നാറ്റോ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ ഗ്രീൻലൻഡിലെത്തി. ദ്വീപിന്റെ നിയന്ത്രണത്തെച്ചൊല്ലി യുഎസുമായുള്ള തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ സൈനിക നീക്കം.
നിരീക്ഷണത്തിന്റെ ഭാഗമായി ഗ്രീൻലൻഡ് തലസ്ഥാനമായ നൂക്കിൽ തങ്ങളുടെ സൈന്യത്തെ വിന്യസിക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങൾ പ്രഖ്യാപിച്ചു. ബുധനാഴ്ചയായിരുന്നു ഈ സുപ്രധാന നീക്കം അറിയിച്ചത്.വരുംദിവസങ്ങളിൽ കൂടുതൽ നാറ്റോ സൈനികരും കപ്പലുകളും ഗ്രീൻലൻഡിലെത്തുമെന്ന് ഉപപ്രധാനമന്ത്രി മ്യൂട്ട് എഗെഡ് അറിയിച്ചു.
യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാനും ആർട്ടിക് സുരക്ഷ ഉറപ്പാക്കാനും പ്രത്യേക സേനാ വിഭാഗത്തെ രൂപീകരിച്ചതായി ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡെറിക്സൺ വ്യക്തമാക്കി.
റഷ്യ, ചൈന ഭീഷണികൾ നേരിടാനാണ് ഡെന്മാർക്കിന്റെ ക്ഷണം സ്വീകരിച്ച് സൈന്യത്തെ അയക്കുന്നതെന്ന് ജർമനിയും അറിയിച്ചു.വരുംദിവസങ്ങളിൽ കൂടുതൽ നാറ്റോ സൈനികരും കപ്പലുകളും ഗ്രീൻലൻഡിലെത്തുമെന്ന് ഉപപ്രധാനമന്ത്രി മ്യൂട്ട് എഗെഡ് അറിയിച്ചു.
യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാനും ആർട്ടിക് സുരക്ഷ ഉറപ്പാക്കാനും പ്രത്യേക സേനാ വിഭാഗത്തെ രൂപീകരിച്ചതായി ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡെറിക്സൺ വ്യക്തമാക്കി. റഷ്യ, ചൈന ഭീഷണികൾ നേരിടാനാണ് ഡെന്മാർക്കിന്റെ ക്ഷണം സ്വീകരിച്ച് സൈന്യത്തെ അയക്കുന്നതെന്ന് ജർമനിയും അറിയിച്ചു.
