ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട് സന്ദർശിച്ചെന്ന വെളിപ്പെടുത്തലിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ. ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോലീസിനൊപ്പമാണ് അവിടെ പോയതെന്നും ഭക്ഷണം കഴിച്ചതായും അദ്ദേഹം പറഞ്ഞു.

“അന്നത്തെ പോറ്റിയല്ലല്ലോ ഇന്നത്തെ പോറ്റി” എന്നും, ഈ സന്ദർശനം ഒളിച്ചുവെക്കേണ്ട കാര്യമില്ലെന്നും കടകംപള്ളി വ്യക്തമാക്കി. മന്ത്രിയായ ശേഷമുള്ള ആദ്യ ശബരിമല സന്ദർശനത്തിനിടെയാണ് പോറ്റിയെ പരിചയപ്പെട്ടതെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

പോറ്റിയുടെ നിർബന്ധപ്രകാരമാണ് വീട്ടിലെ ചടങ്ങിൽ പങ്കെടുത്തതെന്നും, സമ്മാനങ്ങളൊന്നും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും കടകംപള്ളി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *