ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. നിഹാമ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചിലിനെത്തിയതായിരുന്നു സുരക്ഷ ഉദ്യോഗസ്ഥര്‍.
പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരുമായി ഏറ്റുമുട്ടുകയാണെന്ന് പ്രദേശത്ത് കനത്ത വെടിവയ്പ്പ് ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞമാസംപുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.