പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ നടന്ന വാദത്തിനൊടുവിൽ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 28-ലേക്ക് മാറ്റി. മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന അദ്ദേഹത്തിന് വിധി മാറ്റിവെച്ചതോടെ 28 വരെ ജയിലിൽ തുടരേണ്ടി വരും.
നിലവിൽ പത്തനംതിട്ട സബ് ജയിലിലാണ് രാഹുൽ കഴിയുന്നത്.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു.
പരാതിക്കാരി ക്രൂരമായ പീഡനത്തിനിരയായെന്നും, സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ കൂടി രാഹുൽ പ്രതിയാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വാദം പരിഗണിച്ചാണ് കോടതി വിധി പറയുന്നത് മാറ്റിവെച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിൽ പരാതിക്കാരി ക്രൂരപീഡനം നേരിട്ടതായും, സമാനമായ മറ്റ് രണ്ട് കേസുകൾ കൂടി ഇയാൾക്കെതിരെ നിലവിലുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പ്രതിഭാഗം ഹാജരാക്കിയ ഫോൺ ശബ്ദരേഖയുടെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ആദ്യ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു.
രാഹുൽ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും ഗർഭിണിയായിരുന്ന സമയത്ത് പോലും തന്നെ മൃഗീയമായി പീഡിപ്പിച്ചുവെന്നും അതിജീവിത കോടതിയിൽ ആരോപിച്ചു.
അതീവ ഗുരുതരമായ മൊഴികളുടെ പശ്ചാത്തലത്തിൽ എംഎൽഎയുടെ ജാമ്യത്തിനായുള്ള നീക്കം പ്രതിസന്ധിയിലായിരിക്കുകയാണ്.നേമം പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗ കേസിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ മൂന്നാമത്തെ കേസിൽ രാഹുൽ അറസ്റ്റിലായ വിവരം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.
രാഹുൽ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പോലീസ് കോടതിയിൽ വാദിച്ചു. നിലവിൽ ആദ്യ കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നിലനിൽക്കുന്നുണ്ട്.
