ചിതറയിൽ പതിനാറുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അഭിൻ (22) അറസ്റ്റിലായി. എട്ടാം ക്ലാസ് മുതൽ പ്രണയം നടിച്ച് ഇയാൾ പെൺകുട്ടിയെ നിരന്തരം ചൂഷണം ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചതിനെത്തുടർന്ന് പോക്സോ നിയമപ്രകാരമാണ് പ്രതിയെ പിടികൂടിയത്.

പീഡനവിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പെൺകുട്ടിയെ നിരന്തരം ചൂഷണത്തിനിരയാക്കിയത്. പീഡനത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമത്താൽ പെൺകുട്ടി ഉറക്കഗുളിക കഴിച്ചും കൈഞരമ്പ് മുറിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂജാരിയായ അഭിൻ പിടിയിലായത്.

ആത്മഹത്യാ ശ്രമം ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. തുടർന്ന് ആശുപത്രിയിൽ വെച്ച് നടന്ന കൗൺസിലിംഗിനിടെയാണ് താൻ നേരിട്ട പീഡനവിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്.

ഇതോടെയാണ് പ്രതിയായ ക്ഷേത്ര പൂജാരി അഭിനെതിരെ പോലീസ് നടപടിയെടുത്തത്.ചിതറ കുറക്കോട് ഭാഗത്തുനിന്നാണ് പ്രതിയായ അഭിനെ പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *