വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഏകദേശം 16,000 കോടി രൂപ ചെലവിൽ അദാനി ഗ്രൂപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ തുറമുഖത്തിന്റെ വാർഷിക ചരക്കുനീക്ക ശേഷി 10 ലക്ഷത്തിൽ നിന്ന് 57 ലക്ഷം ടി.ഇ.യു ആയി വർദ്ധിക്കും.

2028-ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന രണ്ടാംഘട്ടത്തിൽ ലിക്വിഡ് ടെർമിനൽ, ക്രൂയിസ് ടെർമിനൽ, റെയിൽവേ യാർഡ് തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ സജ്ജമാകും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 2028-ഓടെ പൂർത്തിയാകുന്ന 16,000 കോടി രൂപയുടെ ഈ വികസനത്തിലൂടെ തുറമുഖത്തിന്റെ ശേഷി 57 ലക്ഷം ടി.ഇ.യു ആയി ഉയരും. പുതിയ ക്രൂയിസ് ടെർമിനലുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ രണ്ടാം ഘട്ടത്തിൽ സജ്ജമാകും.

കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, വി.ഡി. സതീശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടന വേദിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി.

തൂത്തുക്കുടി തുറമുഖത്തിന് ലഭിച്ച പരിഗണന വിഴിഞ്ഞത്തിന് ലഭിച്ചില്ലെന്നും കേരളത്തെ കടക്കെണിയിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഴിഞ്ഞത്തിന് നൽകുന്ന തുക പലിശ സഹിതം തിരികെ വാങ്ങുന്നത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിനെ വേദിയിലിരുത്തി അദ്ദേഹം പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *