തിരുവല്ല കുറ്റൂരിലെ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ നാലുമണിയോടെ കട തുറക്കാനെത്തിയ ഉടമ ജയരാജനും ഭാര്യയുമാണ് കുഞ്ഞിനെ കണ്ടത്.
ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും കുഞ്ഞിനെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. പുലർച്ചെ ഈ വഴി വന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്.
വലിയ വാഹനങ്ങളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് പ്രദേശവാസികൾ നൽകിയ മൊഴി.കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കട തുറന്നപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേട്ടെന്നും ഉടൻ അയൽവാസികളെയും പോലീസിനെയും വിവരമറിയിച്ചെന്നും തട്ടുകടയുടമ ജയരാജൻ പറഞ്ഞു.
