വാര്‍ഡ് വിഭജനം ഉള്‍പ്പടെ സുപ്രധാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേരള മുനിസിപ്പാലിറ്റി–പഞ്ചായത്ത് രാജ് ബില്ലുകള്‍ ചര്‍ച്ച കൂടാതെ അഞ്ചുമിനിറ്റിനുള്ളില്‍ പാസാക്കി. ബില്ലുകള്‍ വിഷയനിര്‍ണയ സമിതിക്ക് വിടണമെന്നായിരുന്നു അജന്‍ഡയില്‍.
എന്നാല്‍ അതില്‍പ്പോലും ഭേദഗതി വരുത്തിയാണ് അത്യസാധാരണ നടപടി. എന്നാല്‍ പ്രതിപക്ഷം സഹകരിക്കാത്തതിനാലാണ് ബില്ലുകള്‍ നേരിട്ട് പാസാക്കിയതെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ ന്യായീകരണം”നേരത്തെ സബ്ക്റ്റ് കമ്മിറ്റി പരിഗണിച്ച ബില്‍ ആണിതെന്നും കോവിഡ് കാരണം മാറ്റിവച്ചതാണെന്നും മന്ത്രി രാജേഷ് വിശദീകരിച്ചു.
ആ ബില്ലിലെ വ്യവസ്ഥകളില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വാര്‍ഡ് വിഭജനം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ബില്ലാണ് ചര്‍ച്ചകൂടാതെ തിടുക്കത്തില്‍ പാസാക്കിയത്.