റഷ്യയുടെ അധിനിവേശം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ പുടിന് തന്റെ യുദ്ധലക്ഷ്യങ്ങൾ നേടാനായില്ലെന്ന് സെലൻസ്‌കി. ഉക്രൈനെ പൂർണ്ണമായും കീഴടക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും, രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ സെലൻസ്‌കി പുടിന്റെ പരാജയം വ്യക്തമാക്കി.

ഉക്രൈനെ തകർക്കാനോ വിജയിക്കാനോ പുടിനായില്ലെന്നും, രാജ്യത്തെ സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നീതിക്കും സമാധാനത്തിനുമായി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നാല് വർഷം പിന്നിടുന്ന യുദ്ധത്തിൽ 55,000 സൈനികർ കൊല്ലപ്പെട്ടതായി സെലൻസ്‌കി വെളിപ്പെടുത്തി.

ഏകദേശം രണ്ട് ലക്ഷം പൗരന്മാർക്ക് ജീവൻ നഷ്ടമായതായാണ് ബി.ബി.സി റിപ്പോർട്ട്. ലോകബാങ്ക് ഉൾപ്പെടെയുള്ളവരുടെ കണക്കനുസരിച്ച് 195 ബില്യൺ ഡോളറിന്റെ ഭീമമായ സാമ്പത്തിക നഷ്ടമാണ് ഇതുവരെ ഉക്രൈനുണ്ടായിരിക്കുന്നത്.

യുക്രെയ്‌നുള്ള സാമ്പത്തിക സഹായവും റഷ്യക്കെതിരായ ഉപരോധങ്ങളും ഹംഗറിയുടെ എതിർപ്പ് മൂലം യൂറോപ്യൻ യൂണിയനിൽ തടസ്സപ്പെട്ടു. യൂറോപ്പിന്റെ യുക്രെയ്ൻ പിന്തുണയെ ഹംഗറി അട്ടിമറിക്കുകയാണെന്ന് മറ്റ് രാജ്യങ്ങൾ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *