ഇന്ന് സൂപ്പർ 8 ഉറപ്പിക്കാൻ ആയി ഇന്ത്യ ലോകകപ്പില്‍ ഇറങ്ങുന്നു. ഇന്ന് ഇന്ത്യ ആതിഥേയരായ അമേരിക്കയെ ആണ് നേരിടുന്നത്.ന്യൂയോർക്കില്‍ നടക്കുന്ന മത്സരം ഇന്ന് രാത്രി എട്ടുമണിക്കാണ് ആരംഭിക്കുക.
കളി തല്‍സമയം സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും കാണാനാകും. ആദ്യ രണ്ടു മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യ ഇപ്പോള്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. അമേരിക്കയും അവർ കളിച്ച ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചിരുന്നു.അമേരിക്ക പാകിസ്ഥാനെ അട്ടിമറിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കയെ അങ്ങനെ ലാഘവത്തോടെ എടുക്കാൻ ആകില്ല.
പാകിസ്ഥാനെതിരെ ഇന്ത്യ വിജയിച്ചിരുന്നുവെങ്കിലും ഇന്ത്യൻ ബാറ്റിംഗ് പ്രതീക്ഷിക്കുന്നു ഉയർന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ ഇന്ന് ബാറ്റിംഗ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ വരുത്താൻ സാധ്യതയുണ്ട്.
സഞ്ജു ഇന്ന് ആദ്യ ഇലവനില്‍ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ശിവം ദൂബെക്ക് പകരം സഞ്ജുവിനെ കളിപ്പിക്കാനുള്ള ആലോചനയിലാണ് ഇന്ത്യ ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് സൂപ്പർ 8 ഉറപ്പിക്കാൻ ആകും. ആദ്യ മത്സരങ്ങളില്‍ തിളങ്ങാതിരുന്ന വിരാട് കോഹ്ലി് സൂര്യകുമാർ യാദവ് തുടങ്ങിയവർ ഇന്ന് ഫോമിലേക്ക് മടങ്ങിയെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ആദ്യ രണ്ടു മത്സരങ്ങളും ബൗളർമാരുടെ മികവില്‍ ആയിരുന്നു ഇന്ത്യ വിജയിച്ചത്. രണ്ടും മത്സരങ്ങളിലും കളിയിലെ താരമായ ബുമ്രയില്‍ തന്നെയാകും ഇന്നും ഇന്ത്യയുടെ പ്രധാന പ്രതീക്ഷ.