കുവൈത്ത് തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹവും വഹിച്ചുള്ള സൈനിക വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചു. പ്രാദേശിക സമയം പുലർച്ചെ 1.15 ഓടെയാണ് വിമാനം കുവൈത്തിൽ നിന്ന് പുറപ്പെട്ടത്.കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹവുമായി വിമാനം പുറപ്പെട്ടു.
കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹവുമായി വിമാനം പുറപ്പെട്ടുദുരന്തത്തിൽ മരിച്ച 23 മലയാളികളുടേതടക്കം 45 ഇന്ത്യക്കാരുടെ മൃതദേഹം രാവിലെ എട്ടരയോടെ കൊച്ചിയിലെത്തും. പിന്നീട് ഡല്‍ഹിയിലേക്ക് തിരിക്കും.
7 തമിഴ്നാട്ടുകാര്‍, ഒരു കര്‍ണാടകക്കാരന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഇവിടെവച്ച് കൈമാറും. മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലുണ്ടാകുംവിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും ഉന്നത ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്.
അപകടസമയത്ത് കെട്ടിടത്തില്‍ 176 ഇന്ത്യക്കാരുണ്ടായിരുന്നുവെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 33 പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നും കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.