ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ ടി20 ലോകകപ്പ് കിരീടം ചൂടിയപ്പോൾ മലയാളി താരം സഞ്ജു സാംസൺ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം സ്വന്തമാക്കി. വെറും 5 മത്സരങ്ങളിൽ നിന്ന് 200 സ്ട്രൈക്ക് റേറ്റിൽ 321 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിന്റെ തകർപ്പൻ പ്രകടനമാണ് ഈ നേട്ടത്തിന് അർഹനാക്കിയത്.
ടി20 ലോകകപ്പിലെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരത്തിന് സഞ്ജുവിനേക്കാൾ അർഹൻ ജസ്പ്രിത് ബുംറയായിരുന്നുവെന്ന് എബി ഡി വില്ലിയേഴ്സ്. ടൂർണമെന്റിലുടനീളം 14 വിക്കറ്റുകൾ വീഴ്ത്തി വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തിയ ബുംറയുടെ പ്രകടനം നിർണ്ണായകമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിർണ്ണായക ഓവറുകളിലൂടെ കളി മാറ്റിയ ബുംറയ്ക്ക് കൂടുതൽ പരിഗണന ലഭിക്കേണ്ടതായിരുന്നുവെന്നും ഡി വില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.
