ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയപ്പോൾ സഞ്ജു സാംസൺ നിർണ്ണായക താരമായി. ആദ്യ മത്സരങ്ങളിൽ അവസരം ലഭിച്ചില്ലെങ്കിലും, അവസാന ഘട്ടത്തിൽ തുടർച്ചയായ മൂന്ന് അർദ്ധസെഞ്ച്വറികളുമായി സഞ്ജു മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
ഈ കരുത്തിൽ ഇന്ത്യ ലോകകിരീടം ചൂടിയപ്പോൾ ടൂർണമെന്റിലെ മികച്ച താരമായി സഞ്ജു തിരഞ്ഞെടുക്കപ്പെട്ടു.
വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 പോരാട്ടത്തിൽ 97 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനെതിരായ സെമിയിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലിലും 89 റൺസ് വീതം നേടി താരം പുറത്തായി. മൂന്ന് മത്സരങ്ങളിലും സെഞ്ച്വറിക്ക് അരികിലെത്തിയെങ്കിലും നേരിയ വ്യത്യാസത്തിലാണ് സഞ്ജുവിന് അത് നഷ്ടമായത്.
സഞ്ജു സാംസണോട് ഒരു സെഞ്ച്വറിയെങ്കിലും നേടാൻ ആവശ്യപ്പെട്ടപ്പോൾ താരം നൽകിയ മറുപടി തന്നെ അമ്പരപ്പിച്ചു എന്ന് ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക് വെളിപ്പെടുത്തി. “
ടീമിന് വ്യക്തിഗത നേട്ടങ്ങളല്ല പ്രധാനം എന്ന് പറയുന്ന നിങ്ങൾ തന്നെ സെഞ്ച്വറി അടിക്കാൻ പറയുന്നത് എങ്ങനെ ശരിയാകും” എന്നായിരുന്നു സഞ്ജുവിന്റെ ചോദ്യം. ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് കോട്ടക് ഈ സംഭവം വിവരിച്ചത്.
