അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി. പാക്കിസ്ഥാന്റെ നേതൃത്വത്തിൽ ഇസ്ലാമാബാദിൽ വച്ച് നടത്താനിരുന്ന അനുരഞ്ജന ശ്രമങ്ങളിൽ നിന്ന് ഇറാൻ പിന്മാറിയതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ വിസമ്മതിച്ചു.
ഇതോടെ മേഖലയിലെ സമാധാനശ്രമങ്ങൾ അനിശ്ചിതത്വത്തിലായി.ഹോർമുസ് കടലിടുക്ക് തുറക്കാതെ വെടിനിർത്തലില്ലെന്നും ആക്രമണം തുടരുമെന്നും ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
പാക്കിസ്ഥാന്റെ ദൗത്യം പരാജയപ്പെട്ടതോടെ ഈജിപ്തും തുർക്കിയും പുതിയ അനുരഞ്ജന ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കം.
