കായംകുളത്തെ തോൽവിയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി യു. പ്രതിഭ. തനിക്കെതിരെ വെള്ളാപ്പള്ളി ബോധപൂർവ്വം പ്രവർത്തിച്ചുവെന്നും ഇതാണ് എസ്.എൻ.ഡി.പി വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാക്കിയതെന്നും അവർ ആരോപിച്ചു.
പാർട്ടിയുടെ ഉറച്ച കേന്ദ്രങ്ങളിൽ പോലും വോട്ട് കുറഞ്ഞതിൽഅതൃപ്തി രേഖപ്പെടുത്തിയ പ്രതിഭ, കേരളത്തിലുടനീളം എൽ.ഡി.എഫിനെതിരെ സംഘടിതമായ നീക്കം നടന്നതായും വ്യക്തമാക്കി.
കായംകുളം മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ യു. പ്രതിഭയ്ക്ക് നേരിട്ട പരാജയം എൽഡിഎഫിന് വലിയ തിരിച്ചടിയായി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് എൽഡിഎഫ് വോട്ടുകളിൽ ഉണ്ടായ ഗണ്യമായ ചോർച്ചയും, യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിൻ്റെ ചിട്ടയായ പ്രചാരണവുമാണ് അട്ടിമറി വിജയത്തിന് വഴിയൊരുക്കിയത്.
ഇതിനുപുറമെ, എൻഡിഎ മുന്നണിയിലെ ബിഡിജെഎസ് സ്ഥാനാർത്ഥി നിർണ്ണായകമായ വോട്ടുകൾ സമാഹരിച്ചതും ഭരണവിരുദ്ധ വികാരവും മണ്ഡലം ഇടത് പക്ഷത്തിന് കൈവിടാൻ കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ
