ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യവ്യാപകമായി വിദ്യാർഥി പ്രതിഷേധം ഇരമ്പുന്നതിനിടെ നിർണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസുകളുടെ വിചാരണ വേഗത്തിലാക്കാനും കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കാനും രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചതായി അദ്ദേഹം എക്സിൽ (X) കുറിച്ചു.

യുവാക്കളുടെ ഭാവിയേക്കാൾ പ്രധാനമായി മറ്റൊന്നുമില്ലെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതിനിടെ, നിയന്ത്രണങ്ങൾ മറികടന്നും ജന്തർ മന്തറിലും വിവിധ സർവകലാശാല കാമ്പസുകളിലും വിദ്യാർഥികളുടെ പ്രതിഷേധം കൂടുതൽ ശക്തമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *