ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ ഉൾപ്പെടെയുള്ള നടപടികൾ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർക്കാനും കുറ്റക്കാരെ സംരക്ഷിക്കാനും അവസരമൊരുക്കിയത് കേന്ദ്ര സർക്കാരാണെന്ന് രാഹുൽ ആരോപിച്ചു.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കുക, വിദ്യാർത്ഥികളോട് മാപ്പുപറയുക, സമരം ചെയ്ത വിദ്യാർത്ഥികളെ ആക്രമിച്ചവർക്കെതിരെ അടിയന്തര നടപടിയെടുക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷവും വിദ്യാർത്ഥി സംഘടനകളും പ്രധാനമായും മുന്നോട്ടുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *