ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും വിദ്യാർഥികൾക്കുനേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചും ഡൽഹിയിൽ നടക്കുന്ന സമരത്തിന് ചലച്ചിത്ര-സംഗീത ലോകത്തുനിന്ന് പിന്തുണയേറുന്നു. വിദ്യാർഥികളെ ക്രൂരമായി ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവരുമായി ചർച്ച നടത്താൻ അധികാരികൾ തയ്യാറാകണമെന്നും സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതുവരെ അവരോടൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

