വാഷിംഗ്ടൺ: 1.15 ട്രില്യൺ യുഎസ് ഡോളറിന്റെ ഭീമൻ പ്രതിരോധ ചെലവ് ബില്ലിന് (2027 NDAA) അമേരിക്കൻ പ്രതിനിധി സഭ അംഗീകാരം നൽകി. 216-212 എന്ന നേരിയ ഭൂരിപക്ഷത്തിൽ പാസ്സായ ബിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർണായക വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

സൈനികർക്ക് 5 മുതൽ 7 ശതമാനം വരെ ശമ്പളവർധനവ്, ഇസ്രായേലിന്റെ അയൺ ഡോമിന് സമാനമായ ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ വികസനം, ആണവായുധ പ്രതിരോധം ശക്തമാക്കൽ തുടങ്ങിയവയ്ക്കാണ് പ്രധാനമായും തുക വിനിയോഗിക്കുകഅതേസമയം, നിയമവിരുദ്ധമായ യുദ്ധങ്ങൾക്ക് വഴിതുറക്കുന്നതാണ് ഇതെന്ന് ആരോപിച്ച് ഡെമോക്രാറ്റുകൾ ബില്ലിനെ ശക്തമായി എതിർത്തു. വോട്ടിംഗ് നിയമങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയത് ചൂണ്ടിക്കാട്ടി സെനറ്റിൽ ബില്ലിന് കടുത്ത എതിർപ്പ് നേരിടേണ്ടി വരുമെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *