കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജിൽ വിദ്യാർഥികൾക്കൊപ്പം ഗാനം ആലപിക്കുന്ന ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രശസ്ത ഇംഗ്ലിഷ് ഗാനമായ ‘ഹോട്ടൽ കാലിഫോർണിയ’ ആണ് വിദ്യാർഥികൾക്കിടയിലിരുന്ന് അദ്ദേഹം പാടിയത്.
വിദ്യാർഥികളിലൊരാൾ ഗിറ്റാർ വായിച്ച് പശ്ചാത്തല സംഗീതമൊരുക്കിയപ്പോൾ സഹപാഠികളും കൗതുകത്തോടെ പാട്ട് ആസ്വദിച്ചു. മുൻപ് വിദ്യാർഥികൾക്കായുള്ള പഠനോപകരണ വിതരണ ചടങ്ങിൽ അപു ജോൺ ഡ്രംസ് വായിക്കുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

