കുൈവറ്റ് സിറ്റി/ തെഹ്‌റാൻ: ജോർദാനിലെ അമേരിക്കൻ വ്യോമത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് മറുപടിയായി യുഎസ് നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ വീണ്ടും തിരിച്ചടിച്ച് ഇറാൻ. വടക്കൻ കുവൈറ്റിലുള്ള ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ ഉണ്ടായ ഇറാൻ വ്യോമാക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ഇതിനിടെ തങ്ങൾക്ക് നേരെ വന്ന അഞ്ച് ഇറാനിയൻ മിസൈലുകൾ പ്രതിരോധ സംവിധാനം വഴി തകർത്തതായി ജോർദാൻ അറിയിച്ചു. അക്രമണങ്ങൾക്ക് കനത്ത മറുപടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിച്ചിരിക്കുകയാണ്. ഈജിപ്തിലെ ഡാമിയേറ്റ തുറമുഖത്തുള്ള പ്രകൃതിവാതക കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണവും ഇറാഖിൽ നിന്ന് സൗദി എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്ക് നേരെ ആക്രമണ ശ്രമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *