കാസ്പിയൻ കടലിൽ ഇറാന്റെ ചരക്കുകപ്പലിന് നേരെ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നിൽ റഷ്യ-ഇറാൻ സൈനിക അച്ചുതണ്ടിനെ തകർക്കാനുള്ള തന്ത്രപരമായ നീക്കങ്ങളെന്ന് റിപ്പോർട്ടുകൾ. ഗൾഫ് മേഖലയിലെ യുഎസ് സൈനികത്താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് റഷ്യൻ ഉപഗ്രഹങ്ങൾ തത്സമയ വിവരങ്ങൾ കൈമാറിയതായി യുക്രൈൻ ആരോപിച്ചിരുന്നു.

ഇതിനുപിന്നാലെ, ഡ്രോണുകളും മിസൈൽ ഭാഗങ്ങളും റഷ്യയിലേക്ക് കടത്താൻ ഉപയോഗിച്ച ഇറാന്റെ വിതരണ ശൃംഖലയെ തകർത്തുകൊണ്ട് യുക്രൈൻ ശക്തമായ പ്രഹരം ഏൽപ്പിക്കുകയായിരുന്നു. യുക്രൈന്റെ ഈ നീക്കത്തിന് പിന്നിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയും രഹസ്യാന്വേഷണ സഹായവുമുണ്ടെന്ന സംശയം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *