പാർലമെന്റിൽ സംസ്ഥാനത്തിന്റെ പേര് മാറ്റവുമായി ബന്ധപ്പെട്ട സന്തോഷം പങ്കുവെക്കുന്നതിനിടെ ‘കേരളം കേരളം’ എന്ന പ്രശസ്തമായ ഗാനം ആലപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി.

എം.ടി വാസുദേവൻ നായർ, വയലാർ, ജി. ദേവരാജൻ തുടങ്ങിയ പ്രഗത്ഭരെ പേരെടുത്ത് അനുസ്മരിച്ച സുരേഷ് ഗോപി, ഗാനത്തിന്റെ രചയിതാവായ തന്നെ വെറുമൊരു ‘മഹാകവി’ എന്ന വിശേഷണത്തിൽ ഒതുക്കിയെന്നും തന്റെ പേര് അദ്ദേഹത്തിന്റെ നാവിന് വഴങ്ങാത്തതുകൊണ്ടാകാമെന്നും ശ്രീകുമാരൻ തമ്പി ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

ഒരു കാലത്ത് ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ തന്റെ നിർബന്ധപ്രകാരമാണ് ഐ.വി. ശശിയുടെ ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിലൂടെ ആദ്യമായി നായകനാക്കിയതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, സുരേഷ് ഗോപിയുടെ ഈ ‘മറവിരോഗം’ വേഗം ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *