ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസും സ്പീക്കർ സ്ഥാനത്തേ്ക് മത്സരിക്കാൻ തീരുമാനിച്ചു. മുതിർന്ന അംഗം കൊടിക്കുന്നിൽ സുരേഷാണ് ഇന്ത്യ മുന്നണി സ്ഥാനാർഥിയായി നാമനിർദേശപത്രിക നൽകിയത്. എൻഡിഎയിൽ നിന്ന് ബിജെപി അംഗം ഓം ബിര്‍ളയും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് സമവായം സാധിക്കാതായതോടെ കോണ്‍ഗ്രസ് മത്സരത്തിൽ നിൽക്കാൻ തീരുമാനിച്ചതാണ്. ഇതോടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങി. ലോക്‌സഭയില്‍ ഇന്നോളം സ്പീക്കര്‍മാരെ ഏകകണ്ഠമായിട്ടാണ് തെരഞ്ഞെടുക്കുന്നത്. ഓം ബിര്‍ളയെ എൻഡിഎ വീണ്ടും സ്പീക്കർ സ്ഥാനത്തേക്ക് നിർദേശിച്ചതോടെ ഇന്ത്യ മുന്നണിയും സ്ഥാനാർഥിയെ നിർത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *