അവശ്യസാധനങ്ങളുടെ വിലക്കയറ്റില്‍ പൊറുതിമുട്ടിയ ജനത്തിനുമീതെ വെള്ളിടിയായി പച്ചക്കറി, മീന്‍ വില വര്‍ധന. മുരിങ്ങക്ക, വെളുത്തുള്ളി, ബീന്‍സ് എന്നിവയ്ക്ക് കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലാണ് ഇന്നത്തെ വില. ഇഞ്ചി, പാവയ്ക്ക്, തക്കാളി തുടങ്ങിയവയ്ക്ക് വില 100 കടന്നു.
മീന്‍വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ മത്തിക്ക് 300 രൂപയോളം നല്‍കണം. പച്ചക്കറി, മീന്‍ വില കുതിച്ചുര്ന്നതോടെ ഹോട്ടലുകളും പ്രതിസന്ധിയിലായി.