മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പി ലേക്കുള്ള ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി
യുടെ വരവ് ഒരു ഒന്നൊന്നര വരവുതന്നെ
യാണ്. ആദ്യ നാല് മത്സരങ്ങളിലും പ്ലേയിങ് ഇലവനിലേക്ക് പോലും ഷമിയെ ടീം മാനേജ്
മെന്റ് പരിഗണിച്ചിരുന്നില്ല. ബംഗ്ലാദേശിനെതി
രായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേല്‍ക്കുകയും ശാര്‍ദുല്‍ താക്കൂര്‍ കളിച്ച മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തുകയും ചെയ്തതോടെയാണ് ഷമിയ്ക്ക് പ്ലേയിങ് ഇലവനിലേക്ക് വിളിയെത്തുന്നത്.
പിന്നീടുള്ള മൂന്ന് മത്സരങ്ങളില്‍ നിന്നും ഷമി എറിഞ്ഞിട്ടത് 14 വിക്കറ്റുകളാണ്. ശ്രീലങ്കയ്
ക്കെതിരായ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ലോകകപ്പില്‍ നിരവധി റെക്കോഡുകളും സ്വ
ന്തം പേരിലാക്കാൻ മുഹമ്മദ് ഷമിക്കായി.
ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമായുള്ള ഇന്ത്യന്‍ ബൗ
ളര്‍ ഇപ്പോള്‍ മുഹമ്മദ് ഷമിയാണ്. 2015, 2019, 2023 വര്‍ഷങ്ങളിലെ മൂന്ന് ലോകകപ്പുകളില്‍ ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തിയ ഷമി 13 മത്സരങ്ങളില്‍ നിന്നും ഇതുവരെ എറിഞ്ഞിട്ടത് 45 വിക്കറ്റാണ്.