24x7news

നീറ്റ് പരീക്ഷാഫലം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. പരീക്ഷയില്‍ 660-ല്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

655-ല്‍ അധികം മാര്‍ക്ക് കരസ്ഥമാക്കിയ 472 വിദ്യാര്‍ത്ഥികളുടെ താത്പര്യം സംരക്ഷിക്കാനാണ് തങ്ങള്‍ കോടതിയെ സമീപിക്കുന്നതെന്ന്””വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കക്ഷിചേരാനാണ് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയത്.

ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ ആണ് നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നത്. ഈ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പരീക്ഷാഫലം റദ്ദാക്കരുതെന്നാണ് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യം.

കേരളം ഉള്‍പ്പടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ഒരു ആക്ഷേപവും ഉണ്ടായിട്ടില്ലെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.”

.

Leave a Reply

Your email address will not be published. Required fields are marked *