24x7news

എല്ലാവർഷവും ജൂലൈ ഒന്നിനാണ് രാജ്യത്ത് ദേശീയതലത്തിൽ ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നത്. ഡോക്ടര്‍മാരുടെ നിസ്വാര്‍ത്ഥ സേവനങ്ങളെ ബഹുമാനിക്കുന്നതിന്റെ ഭാഗമായാണ് ജൂലൈ 1 ദേശീയ ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്.

രോഗികളുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നവരാണ് ഓരോ ഡോക്ടര്‍മാരും.മെഡിക്കല്‍ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ ബിദാന്‍ ചന്ദ്ര റോയിയുടെ സ്മരണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ജൂലൈ 1 നാഷണൽ ഡോക്ടേഴ്‌സ് ഡേ ആയി ആചരിക്കുന്നത്.

മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കൂടിയാണ് ഡോ. ബിദാന്‍ ചന്ദ്ര റോയ് എന്ന ബി.സി. റോയ്.1882 ജൂലൈ 1 നാണ് അദ്ദേഹം ജനിച്ചത്. 1991 മുതലാണ് ഇന്ത്യയില്‍ ജൂലൈ 1 നാണഷണൽ ഡോക്ടേഴ്‌സ് ഡേ ആയി ആചരിച്ചു തുടങ്ങിയത്.

ഈ വർഷത്തെ ദേശീയ ഡോക്ടേഴ്സ് ദിനത്തിലെ പ്രമേയം.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ ഡോക്ടർമാരുടെയും എല്ലാ ആരോഗ്യ പ്രവർത്തകരുടെയും പങ്ക് ഓരോരുത്തരും അനുഭവിച്ചറിഞ്ഞു. മാരകമായ വൈറസിൽ നിന്ന് ഓരോ ജീവനും രക്ഷിക്കാൻ ഡോക്ടർമാരെടുത്ത പങ്ക് ചെറുതല്ല. അതിനാൽ തന്നെ മനുഷ്യരാശിക്ക് അവർ നൽകിയ സംഭാവനകൾക്ക് അവരെ അഭിനന്ദിക്കാനും നന്ദി പറയാനും ഈ ദേശീയ ഡോക്ടർ ദിനം ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *