ഇന്ത്യയുടെ പ്രഥമ സൂര്യ ദൗത്യമായ ആദിത്യ സൂര്യന് ചുറ്റും ആദ്യ ഭ്രമണം പൂര്‍ത്തിയാക്കി 178 ദിവസങ്ങളാണ് ഇതിനായി വേണ്ടി വന്നത്. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് എല്‍–1 പോയിന്റിന് ചുറ്റും ആദ്യ ഭ്രമണം ആദിത്യ പൂര്‍ത്തിയാക്കിയതെന്നും ഐ.എസ്.ആര്.ഒ വ്യക്തമാക്കി.
ഭ്രമണപഥത്തില്‍ നിന്ന് വഴുതിപ്പോകാതിരിക്കാന്‍ ഫെബ്രുവരി 22നും ജൂണ്‍ ഏഴിനുമായി ദൗത്യ പേടകത്തിലെ ബൂസ്റ്ററുകള്‍ ജ്വലിപ്പിക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച നടന്ന മൂന്നാം ജ്വലിപ്പിക്കലോടെ ഭ്രമണപഥത്തില്‍ തന്നെ പേടകത്തെ നിലനിര്‍ത്താനായെന്നും ഐ.എസ്.ആര്.ഒ അറിയിച്ചു