ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരിഷ്കരണവാദിയായ മസൂദ് പെസെസ്കിയാന് ജയം. മുന്‍ആരോഗ്യമന്ത്രിയും നിയമവിദഗ്ധനുമാണ് നിയുക്ത പ്രധാനമന്ത്രി.
യാഥാസ്ഥിതികപക്ഷ സ്ഥാനാര്‍ഥി സയീദ് ജലിലിയെയാണ് പരാജയപ്പെടുത്തിയത്. 16.3 ദശലക്ഷം വോട്ടുകളാണ് പെസസ്കിയാന്‍ നേടിയത്. 13.5 ദശലക്ഷം വോട്ടുകള്‍ മാത്രമാണ് ജലിലിക്ക് നേടാനായത്.ജൂണ്‍ 28നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്.
അവസാനഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ചയാണ് പൂര്‍ത്തിയായത്. 61 ദശലക്ഷം വോട്ടര്‍മാരാണ് ഇറാനിലുള്ളത്. ഇതില്‍ 18 ദശലക്ഷംപേര്‍ യുവാക്കളാണ്.”മേയ് മാസമുണ്ടായ വിമാനാപകടത്തില്‍ ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതോടെയാണ് ഇറാന്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
ഇറാന്‍റെ പരമോന്നത മതനേതാവായ ഖമനയിയുടെ പിന്‍ഗാമിയെന്ന് കരുതപ്പെട്ടിരുന്ന റെയ്സിയുടെ അകാല വിയോഗം കടുത്ത രാഷ്ട്രീയ– നയതന്ത്ര പ്രതിസന്ധിയാണ് ഇറാനിലുണ്ടാക്കിയത്