വിമാനത്തിനോളം വലിപ്പമുള്ള ഛിന്നഗ്രഹം പതിക്കാതെ ഭൂമി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് | നാസ. 2022 YS5 എന്ന ഛിന്നഗ്രഹമാണ് ഭൂമിയുടെ സമീപത്ത് കൂടി മണിക്കൂറില്‍ 20,993 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കടന്നുപോയത്.
കൃത്യമായി പറഞ്ഞാല്‍ ഭൂമിയുടെ 2.62 ദശലക്ഷം മൈല്‍ അകലെ കൂടി മാത്രമാണ് ഛിന്നഗ്രഹം പാഞ്ഞുപോയത്ഭൂമിയുടെ 4.6 ദശലക്ഷം മൈല്‍ അടുത്ത് കൂടി കടന്നു വരുന്നതും 150 മീറ്ററിലധികം വലിപ്പമുള്ളതുമായ ഛിന്നഗ്രഹങ്ങളെയാണ് നാസ അപകടകാരികളായി കാണുന്നത്.
നാസ ഇത്തരം ഛിന്നഗ്രഹങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അപകടകാരികളെ കുറിച്ച് സന്ദേശം നല്‍കാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.