കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ കടുത്ത വിമർശനങ്ങൾക്കുപിന്നാലെ ആലുവയില്‍ നടന്ന ജില്ലാ ലീഗ് ക്യാമ്പിലെ പരാമർശത്തിൽ വിശദീകരണവുമായി മുസ്ലീം ലീഗ്സം സ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം
എറണാകുളം ജില്ലാ മുസ്ലീം ലീഗിലെ വിഭാഗീയത അവസാനിപ്പിക്കാനും സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നുമുളള പാര്‍ട്ടി നിലപാട് വിശദീകരിച്ചാണ് ആലുവയില്‍ നടന്ന ജില്ലാ ലീഗ് ക്യാമ്പില്‍ സംസാരിച്ചതെന്ന് സലാം പറഞ്ഞു. വ്യക്തികളെ കേന്ദ്രീകരിച്ച് ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നതിനെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നതിന് ഉപമയായാണ് പ്രാദേശികമായി അമീറന്മാരുടെ കീഴില്‍ മുരീദന്മാരാകരുതെന്ന പ്രയോഗത്തിലൂടെ ഉദ്ദേശിച്ചതും അദ്ദേഹം വ്യക്തമാക്കി.